താമരശേരി ∙ കനത്ത മഴയെത്തുടർന്ന് താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞു. ഒൻപതാം വളവിന് സമീപം രാവിലെ ഒൻപത് മണിയോടെയാണ് മണ്ണിടിച്ചൽ ഉണ്ടായത്. മണ്ണിനൊപ്പം മരം കൂടി വഴിയിലേക്ക് വീണതിനാൽ ഒരുമണിക്കൂർനേരം ഗതാഗതം പൂർണമായും തടസപ്പെട്ടു. അഗ്നിശമനാസേനാംഗങ്ങളെത്തി മരം മുറിച്ച് നീക്കിയാണ് ഒരുവശത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. വയനാട്ടിലേക്ക് പുറപ്പെട്ട മന്ത്രി വി. എസ്. സുനിൽകുമാറും ഗതാഗതക്കുരുക്കിൽപ്പെട്ടു.
Search in
Malayalam
/
English
/
Product