മുംബൈ ∙ സഞ്ജു സാംസണെയും ബേസില്‍ തമ്പിയെയും ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്പരയില്‍ ഓസ്ട്രേലിയയാണ് മൂന്നാമത്തെ ടീം. പരമ്പര അടുത്തമാസം 26ന് തുടങ്ങും.
മനീഷ് പാണ്ഡെ ആണ് ക്യാപ്റ്റന്‍. അക്സര്‍ പട്ടേല്‍, ദീപക് ഹൂഡ, ഋഷഭ് പാന്ത്, മുഹമ്മദ് ഷിറാജ്, സിദ്ദാര്‍ഥ് കൗള്‍, എന്നിവരാണ് ടീമിലെ മറ്റു പ്രമുഖര്‍. ത്രിരാഷ്ട്ര പരമ്പരക്കുശേഷം ദക്ഷ·ിണാഫ്രിക്കയുമായി ഇന്ത്യക്ക് ചതുര്‍ദിന മല്‍സരങ്ങളുമുണ്ട്. എന്നാല്‍ ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജുവും ബേസില്‍ തമ്പിയുമില്ല.