തിരുവനന്തപുരം∙ സര്‍ക്കാരിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മുതലാളിത്ത വികസനമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാതെ, അവ പരിഹരിക്കാതെ എന്തുഭരണമാണെന്നും കാനം വിമര്‍ശിച്ചു. ജനകീയ പ്രശ്നങ്ങളിലൂന്നിയുളളതാണു വികസനത്തിനുള്ള കമ്യൂണിസ്റ്റ് ബദലെന്നും കാനം തിരുവനന്തപുരത്തു പറഞ്ഞു.