33 വർഷമായി ദിലീപിനെ അറിയാം, ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല: നടൻ ജയറാം

കൊച്ചി ∙ ദിലീപില്‍നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടൻ ജയറാം. തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും ജയറാം പ്രതികരിച്ചു. 33 വര്‍ഷംമുമ്പ് കലാഭവന്റെ മുന്നില്‍നിന്ന് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളത്. 'അമ്മ'യില്‍ നേതൃമാറ്റം വേണോയെന്ന് എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ജയറാം പ്രതികരിച്ചു.