തിരുവനന്തപുരം∙ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെ.ഇ. മാമ്മന്റെ മൃതദേഹം തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എങ്കിലും കെ.ഇ. മാമ്മന്റെ ആഗ്രഹപ്രകാരം ആചാരവെടി ഒഴിവാക്കി. കുന്നുകുഴിയില്‍ സഹോദരപുത്രന്റെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അടക്കമുളളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.