കൊച്ചി ∙ നർത്തകനും അവതാരകനുമായ രാജാറാം അന്തരിച്ചു. ഡങ്കിപ്പനി ബാധിച്ച് ചികിൽസയിലായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിന് അണുബാധ ഉണ്ടായതിനെ തുടർന്നു ജൂലൈ 22ന് ഐസിയുവിലേക്കു മാറ്റിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നടി താരാ കല്ല്യാൺ ഭാര്യയാണ്. സൗഭാഗ്യ ഏക മകളാണ്.
Read more at: ഡെങ്കിപ്പനി മരണത്തിനു പിന്നിൽ?...
നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണു രാജാറാം. സീരിയലിലും സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തു. നൃത്ത അധ്യാപകനെന്ന നിലയിലാണു കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താര കല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു.