Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ആകെ 27,312 ആനകൾ; കേരളത്തിൽ 3054

elephant

തിരുവനന്തപുരം∙ ഇന്ത്യയിൽ ആകെയുള്ളത് 27,312 ആനകൾ. കേരളത്തിലെ ആനകളുടെ എണ്ണം 3054. ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കർണാടകയാണ്–6049. രണ്ടാം സ്ഥാനത്ത് അസം–5719. കേരളം മൂന്നാം സ്ഥാനത്താണ്.

∙ആനകളുടെ കാനേഷുമാരി (സെൻസസ്) അഞ്ചു വർഷത്തിൽ ഒരിക്കൽ

∙തെക്കൻ സംസ്ഥാനങ്ങളിലെ കണക്കെടുപ്പ് നേരിട്ടു കണ്ടും ആനപ്പിണ്ടമെണ്ണിയും

∙എല്ലാ സംസ്ഥാനങ്ങളിലും ഒരേ രീതി പാലിക്കണമെന്നു റിപ്പോർട്ട്

∙ഇത്തവണത്തെ റിപ്പോർട്ടിൽ നേരിട്ടു കണ്ട ആനകളുടെ കണക്കു മാത്രം

∙2012 ലെ കാനേഷുമാരിയുമായി ഇതിനെ തൽക്കാലം താരതമ്യപ്പെടുത്തരുതെന്നു മുന്നറിയിപ്പ്

ആനകളുള്ളത് 22 സംസ്ഥാനങ്ങളിൽ

∙അരുണാചൽ പ്രദേശ്: 1614

∙അസം–5719

∙മേഘാലയ–1754

∙മണിപ്പൂർ–9

∙ത്രിപുര–102

∙നാഗാലാൻഡ്–446

∙ബംഗാൾ–682

∙ഒഡീഷ–1976

∙ജാർഖണ്ഡ്–679

∙ഛത്തിസ്ഗഡ്––247

∙ബിഹാർ–25

∙മധ്യപ്രദേശ്–7

∙ഉത്തരാഖണ്ഡ്–1839

∙ഉത്തർപ്രദേശ്–232

∙ഹരിയാന–7

∙ഹിമാചൽ–7

∙കർണാടക–6049

∙കേരളം–3054

∙മഹാരാഷ്ട്ര–6

∙ആന്ധ്രപ്രദേശ്–65

∙ആൻഡമാൻ നിക്കോബർ–19

∙തമിഴ്നാട്–2761