Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെ വിജയത്തിനായി അമിത് ഷായുടെ ഭാര്യ പത്മനാഭസ്വാമി ക്ഷേത്രത്തിൽ

sonal-shah സോനാൽ ഷാ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിലെത്തി തൊഴുതശേഷം പുറത്തേക്കുവരുന്നു.

തിരുവനന്തപുരം∙ ബിജെപിയുടെ വിജയത്തിനായി, ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഭാര്യ, സോനാൽ ഷാ കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിൽ തീർഥാടനത്തിനെത്തി. ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനത്തോടെയാണു സോനാൽ ഷായും ബന്ധുക്കളും യാത്രയ്ക്കു തുടക്കമിട്ടത്. ഗുജറാത്തിൽനിന്നുള്ള അറുപതുപേരാണു സംഘത്തിൽ. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തെക്കേ ഇന്ത്യയിൽ പാർട്ടി ശക്തിപ്പെടുത്താൻ ആദ്യഘട്ട പര്യടനം പൂർത്തിയാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യ സോനാൽ ഷായുടെ തീർഥയാത്ര.

രാവിലെ ഏഴിനു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ അവർ ഒന്നരമണിക്കൂറിലേറെ ഇവിടെ ചെലവിട്ടു. കാര്യമായ സുരക്ഷാ സന്നാഹങ്ങളില്ലാതെയാണു ദർശനത്തിനെത്തിയത്. ശ്രീകോവിലിൽ പൂജിച്ച താമരപ്പൂക്കൾ പ്രസാദമായി ഏറ്റുവാങ്ങി. സന്ദർശനത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും ഭർത്താവിനോടു ചോദിക്കാതെ ഒന്നും പറയില്ലെന്നായിരുന്നു സോനാൽ ഷായുടെ മറുപടി. കേരളത്തിലെയും തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണു ലക്ഷ്യം.