Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ഡൽഹിയിൽ തല്ലിച്ചതച്ചു

crime-scene-representational-image Representational Image

ന്യൂഡൽഹി∙ സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ഒരുകൂട്ടമാളുകൾ തല്ലിച്ചതച്ചു. ഡൽഹിയിലെ ഷകർപുർ മേഖലയിലെ ഗണേഷ് നഗറിനു സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം ഗണേഷ് നഗറിലേക്കു പോകുകയായിരുന്ന കുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സ്വവർഗാനുരാഗിയെന്നു വിളിച്ചത്. ഇതിൽ പ്രതിഷേധിച്ചപ്പോൾ ബൈക്കിൽ വന്നവരുമായി തർക്കം ഉടലെടുത്തു.

സ്ഥലവാസികൾ ഇരുകൂട്ടരെയും സമാധാനിപ്പിച്ചതിനെത്തുടർന്നു ബൈക്കിലെത്തിയവർ പിന്തിരിഞ്ഞുപോയി. എന്നാൽ കുട്ടിയുടെ പിതാവിന്റെ കടയിലേക്ക് അവർ കൂടുതൽ ആളുകളുമായെത്തി കുട്ടിയെയും പിതാവിനെയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മർദിക്കുകയായിരുന്നു. കല്ലുകളും ബെൽറ്റുകളും ഉപയോഗിച്ചായിരുന്നു മർദ്ദനം. കേസ് റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികൾ ഒളിവിൽപ്പോയി.