ലോകകപ്പ്: രണ്ടു ട്രെയിനുകൾക്ക് എറണാകുളം നോർത്തിൽ താൽക്കാലിക സ്റ്റോപ്പ്

കൊച്ചി ∙ അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ചു രണ്ടു ട്രെയിനുകൾക്കു എറണാകുളം ടൗൺ (നോർത്ത്) സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (രാത്രി 9.43) 13നും 18നും  മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (വൈകിട്ട് 4.05) 13നും 22നും സ്റ്റേഷനിൽ നിർത്തും. ലോകകപ്പ് കാണാൻ മലബാറിൽ നിന്നെത്തുവർക്കു സ്റ്റോപ്പ് സഹായകമാകും. നോർത്ത്  സ്റ്റേഷനു സമീപമുള്ള ലിസി മെട്രോ സ്റ്റേഷനിൽ നിന്നു ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്കു മെട്രോ സർവീസും ലഭ്യമാണ്.