തിരുവനന്തപുരം ∙ പേരൂർക്കട എസ്എപി ക്യാംപ് ഡെപ്യൂട്ടി കമൻഡാന്റായ സി.എസ്.മുരളീധരൻ (47) അന്തരിച്ചു. മുണ്ടക്കയം സ്വദേശിയാണ്. മഞ്ഞപ്പിത്തബാധ കരൾ രോഗമായി മാറുകയായിരുന്നു. കഴിഞ്ഞദിവസം തെരുവുനായ കടിച്ചു ചികിൽസയിലായിരുന്നു. 400 മീറ്റർ ഓട്ടമത്സരത്തിൽ ദേശീയ ചാംപ്യനാണ്. 1989ൽ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ് 4-400 റിലേയിൽ വെള്ളി മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു. മൂന്നുതവണ സാഫ് ഗെയിംസിൽ പങ്കെടുത്തു. 1990ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിട്ടുണ്ട്. മൃതദേഹം ക്യാംപിൽ പൊതുദർശനത്തിനുവച്ചു. കെ.മുരളീധരൻ എംഎൽഎ, ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി ബി.സന്ധ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
Search in
Malayalam
/
English
/
Product