അഹമ്മദാബാദ്∙ അവിശ്വസനീയമായ അളവിൽ സ്വത്ത് സമ്പാദിച്ചെന്ന വാർത്തക്കെതിരെ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. അഹമ്മദാബാദിലെ അഡിഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണു വാദം കേൾക്കുക. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി, ജയ് ഷായയുടെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
ദി ഹിന്ദുവിലെ എഡിറ്ററായിരുന്ന സിദ്ധാർത്ഥ് വരദരാജൻ നേതൃത്വം നൽകുന്ന 'ദി വയർ' എന്ന ഓൺലൈൻ മാധ്യമത്തിനെതിരെയാണു കേസ്. വരദരാജൻ ഉൾപ്പെടെ സ്ഥാപനത്തിലെ ഏഴുപേർക്കെതിരെയാണു ജയ് ഷാ നൽകിയ പരാതി. അടിസ്ഥാനമില്ലാത്ത വാർത്ത നൽകി തനിക്കും കമ്പനിക്കും മാനഹാനി ഉണ്ടായിക്കിയെന്നും നൂറു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം അരലക്ഷത്തില്‍നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്നാണ് ഓൺലൈൻ സ്ഥാപനം പുറത്തുവിട്ട വാർത്ത.