Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാകപ്പ് ഹോക്കി: പാക്കിസ്ഥാനെ നാല് ഗോളിനു വീഴ്‍ത്തി ഇന്ത്യ ഫൈനലിൽ

HarmanPreeth ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽ നിന്ന്.ചിത്രം:ഹോക്കി ഇന്ത്യ ട്വിറ്റര്‍

ധാക്ക∙ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയിൽ പാക്കിസ്ഥാനെ തകർത്ത് ഫൈനലി‍ൽ പ്രവേശിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. മലേഷ്യയും ദക്ഷിണ കൊറിയയും തമ്മിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിലെ വിജയികളെ ഫൈനലിൽ ഇന്ത്യ നേരിടും.

ഫൈനലിലെത്താന്‍ ഒരു സമനില മാത്രം മതിയെന്നിരിക്കെയാണു ബദ്ധവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ ആധികാരികമായി തോൽപ്പിച്ചത്. സത്ബീർ സിങ്(39), ഹർമൻപ്രീത് സിങ്(51), ലളിത് ഉപാധ്യായ്(52), ഗുർജന്ത് സിങ് (57) എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഹോക്കിയിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഈ വർഷത്തെ നാലാമത്തെ ജയമാണിത്. ഹോക്കി ലോക ചാംപ്യൻഷിപ്പിൽ രണ്ടു തവണയും ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു.