ഒഡെൻസ∙ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ഫൈനലിൽ കടന്നു. സെമിയിൽ ഹോങ്കോങിന്റെ വോങ് വിങ് കി വിൻസെന്റിനെയാണ് ശ്രീകാന്ത് തോൽപ്പിച്ചത്. സ്കോർ–21–18,21–17.
തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളിച്ച ശ്രീകാന്ത് രണ്ടു സെറ്റുകളും സ്വന്തമാക്കുകയായിരുന്നു. ഫൈനലിൽ കൊറിയയുടെ ലി ഹ്യുൻ ഇല്ലിനെയാണ് ശ്രീകാന്ത് നേരിടുക. നേരത്തെ ലോക ഒന്നാം നമ്പര്‍ വിക്റ്റർ അക്സൽസെന്നിന്നെ അട്ടിമറിച്ചാണ് ഇന്ത്യൻ പ്രതീക്ഷയായ ശ്രീകാന്ത് സെമിയിലെത്തിയത്.
മത്സരത്തിലെ ഇനിയുള്ള ഏക ഇന്ത്യൻ താരമാണ് ശ്രീകാന്ത്. എച്ച്.എസ്.പ്രണോയിയും സൈന നെഹ്‍വാളും കഴിഞ്ഞ ദിവസം ടൂർണമെന്റിൽ നിന്നു പുറത്തായിരുന്നു.