മുംബൈ∙ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ മാതാവ് ഉൾപ്പെടെയുള്ള പ്രമുഖർ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെർ കെട്ടിടത്തിൽ വൻതീപിടിത്തം. പടിഞ്ഞാറൻ ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ 13–ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായം ഉണ്ടായിട്ടില്ല. എട്ടു ഫയർ എൻജിനുകളെത്തിയാണ് തീയണച്ചത്.
ആകെ 16 നിലകളാണ് കെട്ടിടത്തിലുള്ളത്. ഐശ്വര്യയുടെ മാതാവ് 12–ാം നിലയിലാണ് താമസം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12–ാം നിലയിലാണ് താമസം. ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും പിന്നീട് ഇവിടെയെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.