എം.സി. മേരികോമിനു ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം

മേരി കോം (ഫയൽ ചിത്രം)

ഹോചിമിൻസിറ്റി ∙ ഇടിക്കൂട്ടിൽ പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച് ഇന്ത്യയുടെ എം.സി.മേരികോമിനു ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം. ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപിച്ചാണ് മേരി കോം സ്വർണം നേടിയത്. രാജ്യസഭാ എംപികൂടിയാണ് മണിപ്പുരിൽനിന്നുള്ള ഈ മുപ്പത്തഞ്ചുകാരി. നാൽപത്തെട്ടു കിലോഗ്രാം വിഭാഗത്തിലായിരുന്നു മൽസരം. ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്പിൽ മേരി കോമിന്റെ അഞ്ചാം സ്വർണ നേട്ടമാണിത്. അഞ്ച് തവണ ലോക ചാംപ്യനായിരുന്ന മേരി കോം ഏകപക്ഷീയ വിജയമായിരുന്നു ഫൈനലിലേത്.