Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദിയുടെ കഴുത്തറുക്കാൻ ആളുണ്ട്: കൊലവിളിയുമായി റാബറി ദേവി

Rabri Devi

പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കൊലവിളിയുമായി ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബറി ദേവി. മോദിയുടെ കൈ വെട്ടാനും കഴുത്തറുക്കാനും തയാറായി നിരവധി പേരുണ്ടെന്നു റാബറി ദേവി പറഞ്ഞു. മോദിക്കെതിരായി ഉയരുന്ന വിരലുകളും കൈകളും വെട്ടിമാറ്റണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ നിത്യാനന്ദ് റായി പറഞ്ഞതിനു പിന്നാലെയാണു റാബറി ദേവിയുടെ പ്രകോപന പ്രസംഗം.

അഴിമതിയുടെ കറ പുരണ്ട മോദിയുടെ കൈകള്‍ വെട്ടിമാറ്റാൻ ബിഹാറിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ അശാന്തിയുടെ നടുവിലാണു ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമർശകരുടെ കൈ വെട്ടിമാറ്റാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ കാണട്ടെ. എത്ര കാലമാണു ബിഹാറിലെ ജനങ്ങൾ പ്രതികരിക്കാതിരിക്കുക? മോദിയുടെ കഴുത്തറുത്ത് ഒരുമിച്ചു ജയിലിൽ പോകാൻ തയാറാണ്.

മോദിയുടെ കൈയല്ല, തല വരെ വെട്ടാന്‍ ആളുകളുണ്ട്. മോദിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ വിരലുകള്‍ മുറിക്കുമെന്നു ഭീഷണി മുഴക്കിയവര്‍ അത് ചെയ്തുകാണിക്കണം. ഒട്ടേറെ പേര്‍ക്കു മോദിയോടും ഇതേകാര്യം ചെയ്യാന്‍‌ ആഗ്രഹമുണ്ട്. റെയിൽവെ ടെൻഡർ അഴിമതിക്കേസിൽ തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജൻസികൾക്കു പട്നയിൽ വന്ന് തന്നെ ചോദ്യം ചെയ്യാം. ഏജൻസികളുടെ സ്വഭാവം നന്നായി അറിയാവുന്നതിനാൽ ചോദ്യം ചെയ്യലിനായി ഡൽഹിക്കു പോകില്ല. ആര്‍ജെഡി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു റാബറി ദേവി.

related stories