Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോങ്കോങ് സൂപ്പർ സിരീസ് ബാഡ്മിന്റൻ: സിന്ധു ഫൈനലിൽ

PV Sindhu

ഹോങ്കോങ്∙ സൂപ്പർ സിരീസ് ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി.സിന്ധു ഫൈനലിൽ. സെമിയിൽ തായ്‌ലൻഡിന്റെ റാച്ചനോക് ഇന്റനോനിയെയാണു തോൽപിച്ചത്. 43 മിനിറ്റു നീണ്ട പോരാട്ടത്തിൽ 21–17, 21–17നാണു സിന്ധുവിന്റെ വിജയം.

ലോക ആറാം നമ്പർ താരമായ റാച്ചനോക് 2013ലെ ലോക ബാഡ്മിന്റൻ ചാംപ്യനാണ്. ഇതുവരെ ആറു തവണ സിന്ധു–റാച്ചനോക് പോരാട്ടമുണ്ടായിട്ടുണ്ട്. ഇത്തവണ ഉൾപ്പെടെ രണ്ടു തവണയാണു സിന്ധുവിന്റെ വിജയം.

ലോക ഒന്നാം നമ്പർ താരം ചൈനയുടെ തായ് സു യിങ്ങിനെയാണ് സിന്ധു ഫൈനലിൽ നേരിടുക. ഞായറാഴ്ചയാണു ഫൈനൽ. കഴിഞ്ഞ വർഷവും ഹോങ്കോങ് സൂപ്പര്‍സീരിസിൽ സിന്ധുവും തായ്‌യുമായിരുന്നു ഫൈനലിൽ. 1982ൽ പ്രകാശ് പദുക്കോണും 2010ൽ സൈന നെഹ്‌വാളും ഹോങ്കോങ് സൂപ്പർ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

related stories