Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നബിദിനം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെള്ളിയാഴ്ച അവധി

government-of-kerala-logo

തിരുവനന്തപുരം ∙ നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സർക്കാർ അവധി പ്രഖ്യപിച്ചു. പകരം ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും. കാലിക്കറ്റ് സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി. എംജി സർവ്വകലാശാല നാളെ (ഡിസംബർ 1ന്) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പറയുമെന്ന് പിആർഒ അറിയിച്ചു.

കേരള സർവകലാശാല ഡിസംബർ ഒന്നിലെ പരീക്ഷകൾ മാറ്റിയതെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് പത്രകുറിപ്പിലൂടെ പരീക്ഷകൾ മാറ്റിയിട്ടില്ലെന്ന് അറിയിച്ചു.

കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.