ചെറുവത്തൂർ ∙ കാസർകോട് ചീമേനി പുലിയന്നൂരിൽ മോഷണശ്രമത്തിനിടെ ഗൃഹനാഥനും ഭാര്യയ്ക്കും വെട്ടേറ്റു. ഇതിൽ ഭാര്യ മരിച്ചു. റിട്ട.അധ്യാപിക ജാനകി (65) ആണ് മരിച്ചത്. പുലിയന്നൂർ സ്കൂൾ പരിസരത്തെ റിട്ട.അധ്യാപകൻ കളത്തേര കൃഷ്ണന്റെ വീട്ടിലാണ് സംഭവം. ഇരുവരെയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് സൂചന.
മൂന്നംഗ മോഷണസംഘം രാത്രി 9.30 ഓടെയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. ദമ്പതികള ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവയാണ് കവർന്നത്. വിരലടയാള വിദഗ്ദരും പൊലീസ് നായയും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.