Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകവാതക ഇറക്കുമതി 24 ലക്ഷം ടൺ; ചൈനയെ കടത്തിവെട്ടാൻ ഇന്ത്യ

LPG Cylinder

സിംഗപ്പൂർ∙ പാചകവാതക ഇറക്കുമതിയിൽ ചൈനയെ കടത്തിവെട്ടാൻ ഇന്ത്യ. ഡിസംബറിൽ ഇന്ത്യയിലേക്കുള്ള പാചകവാതക ഇറക്കുമതി 24 ലക്ഷം ടൺ ആയി ഉയരുമെന്ന് തോംസൺ റോയിട്ടേഴ്സ് എയ്കോൺ പുറത്തിറക്കിയ കണക്കിൽ പറയുന്നു. ചൈനയുടേതിനേക്കാളും ഒരു ലക്ഷം ടൺ കൂടുതലാണിത്.

ഇന്ത്യയുടെ വളർച്ച വളരെ മികച്ചതാണ്. 2015ൽ 140 ദശലക്ഷമായിരുന്ന സബ്സിഡി എൽപിജി നിലവിൽ 181 ദശലക്ഷമായി ഉയർന്നിട്ടുണ്ട് – ഡോറിയൻ എൽപിജി സാമ്പത്തിക ഉപദേഷ്ടാവ് ടെഡ് യങ് പറഞ്ഞു. 22 ടാങ്കർ വ്യൂഹമുള്ള ലോകത്തിലെ ഏറ്റവും മികച്ച എൽപിജി കയറ്റുമതി സ്ഥാപനമാണ് യുഎസ് ആസ്ഥാനമായ ഡോറിയൻ.

പ്രൊപ്പേയ്ന്റെയും ബ്യൂട്ടേയ്ന്റെയും സങ്കരമായ എൽപിജിയാണ് പാചകത്തിനും ഗതാഗതത്തിനുമായി ഉപയോഗിക്കുന്നത്. 2017ൽ ഇന്ത്യയുടെ മാസശരാശരി ചൈനയ്ക്കു പിന്നിൽ (2.2 ദശലക്ഷം) 1.7 ദശലക്ഷമാണ്. ചൈനയും ഇന്ത്യയും ജർമനിയും ചേർന്നാണ് രാജ്യാന്തരതലത്തിൽ 45 ശതമാനത്തോളം എൽപിജിയും വാങ്ങുന്നത്.

related stories