Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനിൽ ഛേത്രിയുടെ ഗോളിൽ ബെംഗളുരു; ചെന്നൈയിനും ഡൽഹിക്കും സമനില

ISL

ബെംഗളുരു∙ ഐഎസ്എലിൽ ബെംഗളുരു എഫ്സി വീണ്ടും ഒന്നാമത്. എടികെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതോടെയാണ് പോയിന്റ് പട്ടികയിൽ ബെംഗളുരു ഒന്നാമതെത്തിയത്. 39–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് മൽസരത്തിലെ ഏക ഗോൾ നേടിയത്. മറുപടി നൽകാനുള്ള കൊൽക്കത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ബെംഗളുരുവിന് ആറാം ജയം സ്വന്തം.

ഒൻപത് മൽസരങ്ങളിലായി മൂന്നു തോൽവികൾ മാത്രം വഴങ്ങിയ ബെംഗളുരുവിന് നിലവില്‍ 18 പോയിന്റാണുള്ളത്. അതേസമയം എടികെയുടെ മൂന്നാം തോൽവിയാണിത്. പോയിന്റ പട്ടികയിൽ ബ്ലാസ്റ്റേഴ്സിന് മുകളിലായി ഏഴാമതായാണ് അവരുടെ സ്ഥാനം.

ഞായറാഴ്ച നടന്ന മറ്റൊരു മൽസരത്തിൽ കരുത്തരായ ചെന്നൈയിൻ എഫ്സിയെ ഡൽഹി ഡൈനാമോസ് സമനിലയില്‍ തളച്ചു. ചെന്നൈയിൽ നടന്ന മൽസരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. ഡൽഹി ഡൈനാമോസിനായി ഡേവിഡ് നൈറ്റെ(24), ഗുയോൺ ഫെർനാൻഡസ്(90) എന്നിവര്‍ ഗോൾ നേടി. 42–ാം മിനിറ്റിലും 51–ാം മിനിറ്റിലും ജെജെ ലാൽ പെക്കുലയാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.