ഗുവാഹട്ടി∙ ഐഎസ്എല്ലിൽ കരുത്തരായ ചെന്നൈയിൻ എഫ്സിയെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തിളക്കമാർന്ന വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് ചെന്നൈയെ തകർത്തത്. സീമിൻലൈൻ ഡൂംഗലിന്റെ ഹാട്രിക് ഗോളാണ് നോർത്ത് ഈസ്റ്റിനു തുണയായത്.
42, 46, 68 മിനുറ്റുകളിലായിരുന്നു ഡൂംഗലിന്റെ ഗോളുകൾ. ചെന്നൈയിനു വേണ്ടി ആശ്വാസ ഗോൾ അനിരുദ്ധ ഥാപ്പ നേടി. 79–ാം മിനുറ്റിലായിരുന്നു ഗോൾ. ഇതോടെ 10 പോയിന്റുകളുമായി നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തു തുടരുകയാണ്.
ഒന്നാം സ്ഥാനത്തേക്കു കുതിച്ചു കയറാമെന്നു കരുതിയിരുന്ന ചെന്നൈയിൻ തോൽവിയോടെ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു. എഫ്സി പുണെ സിറ്റിയും എടി കൊൽക്കത്തയും തമ്മിലാണു ശനിയാഴ്ചയിലെ മത്സരം.