Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ: ഗോവ-ചെന്നൈയിൻ മൽസരം സമനിലയിൽ (1–1)

fc-goa-chennaiyin-fc ഗോവ– ചെന്നൈയിൻ മൽ‌സരത്തില്‍ നിന്ന്.ചിത്രം: ഐഎസ്എൽ

പനജി∙ ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടു ഗോളുകളും വീണത് രണ്ടാം പകുതിയിൽ ആയിരുന്നു. ഗോവയ്ക്ക് വേണ്ടി മാനുവൽ ലാൻസറോട്ടെയും(64) ചെന്നൈയ്ക്ക് വേണ്ടി അനിരുദ്ധ് ഥാപയും(71) ആണ് ലക്ഷ്യം കണ്ടത്.

മൽസരം സമനിലയിലായെങ്കിലും എതിരാളികളുടെ ഗ്രൗണ്ടിൽ ഗോൾ നേടി എന്ന നേട്ടം ചെന്നൈയിനുണ്ട്. ചെന്നൈയിൽ നടക്കുന്ന രണ്ടാം പാദ മൽസരത്തിൽ ഗോൾ രഹിത സമനില വന്നാൽ പോലും അവർക്കു ഫൈനലിലേക്ക് കടക്കാം. സൂപ്പർ താരം ജെജെയുടെ ഫോമില്ലായ്മയാണ് ഇന്നത്തെ മൽസരത്തിലും ചെന്നൈയിന് തിരിച്ചടിയായത്. 

ഗോവയായിരുന്നു മൽസരത്തിലെ ആദ്യ ഗോൾ നേടിയത്. ഇടതു വിങ്ങിലൂടെ ഓടിക്കയറിയ മന്ദാർ റാവു ദേശായ് നൽകിയ ക്രോസിൽ കോറോ എടുത്ത ഷോട്ട് ഗോളി കരൺജിത് സിങ് തടഞ്ഞിട്ടു. മുന്നോട്ട് ചാടിയെത്തിയ ലാൻസറോട്ടെ പന്ത് തട്ടി വലയിലാക്കുകയായിരുന്നു. ഗ്രിഗറി നെൽസൺ നൽകിയ പന്ത് പന്ത് പകരക്കാരനായിറങ്ങിയ ഥാപ വലയിലാക്കിയാണ് ചെന്നൈയിൻ സമനില പിടിച്ചത്. ബെംഗളൂരുവും പുണെയും തമ്മിലുള്ള ആദ്യ പാദ പോരാട്ടവും സമനിലയിലായിരുന്നു അവസാനിച്ചത്.