പാലക്കാട് ∙ കല്ലേപ്പുള്ളിക്കു സമീപം ആറങ്ങോട്ടുകുളമ്പിലെ ഇഷ്ടിക്കളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീ തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. ഇന്നു പുലർച്ചെ നാലിനായിരുന്നു കാട്ടാനകളുടെ ആക്രമണം. പരുക്കേറ്റ വ്യക്തിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ഇഷ്ടിക്കളത്തിലെ ജോലിക്കായി ഒരു മാസം മുൻപാണ് ഇവർ ആറങ്ങോട്ടുകുളമ്പിലെത്തിയത്. നാലു മാസം മുൻപ് ഇതേ സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തിൽ പരിസരവാസിയായ സ്വാമിനാഥൻ മരിച്ചിരുന്നു.