തിരുവനന്തപുരം ∙ ‘കസബ’ സിനിമയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിൽ അഭിപ്രായം വ്യക്തമാക്കി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്. കസബയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നടി പാര്‍വതിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ചാണ് ശശി തരൂരിന്‍റെ പ്രതികരണം. ഈ വിഷയത്തില്‍ മമ്മൂട്ടിക്കോ പാര്‍വതിക്കോ ഉണ്ടാകാത്ത പ്രശ്നമാണ് ഫാന്‍സിനെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തരൂരിന്‍റെ പരാമര്‍ശം.
Advertisement