തൃശൂർ∙ തൃശൂർ – എറണാകുളം ജില്ലാ അതിർത്തിയായ പുത്തൻവേലിക്കരയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. കോട്ടയം സ്വദേശി കെ.സി. ബിനുകുമാർ (32) ആണു മരിച്ചത്. വെള്ളം കൊടുക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ടു പാപ്പാനെ തട്ടുകയായിരുന്നു.
തലയ്ക്കുപരുക്കേറ്റ ബിനുകുമാറിനെ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ആക്രമിച്ചത്.