Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ ഡിജിപി ജോസഫ് തോമസ് നിര്യാതനായി

DGP Joseph Thomas ഡിജിപി ജോസഫ് തോമസ്

കൊച്ചി∙ മുന്‍ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. സൈനികസേവനത്തിന് ശേഷം പൊലീസിൽ എത്തിയ ജോസഫ് തോമസ്, 2001ലാണ് വിരമിച്ചത്. വിജിലൻസ് ഡയറക്ടറായും പൊലീസ് ആസ്ഥാനത്ത് ഐജിയായും പ്രവർത്തിച്ചിരുന്നു. വിശാല കൊച്ചി‍വികസന അതോറിറ്റിയുടെ ചെയർമാനായി ജോസഫ് തോമസ് പ്രവർത്തിച്ച കാലത്താണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയം പണിതീർത്തത്. സിയാൽ എംഡി വി.ജെ.കുര്യൻ സഹോദരനാണ്.