തിരുവനന്തപുരം∙ സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയയില്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ്. ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിയെടുത്തെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശങ്ങളെല്ലാം വ്യാജമാണെന്ന് വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
Read: കാണാതാകുന്ന കുട്ടികൾ; കാണണം ഈ വിഡിയോ!
Read: കുട്ടികളെ തട്ടിക്കൊണ്ടു പോകൽ; യഥാർഥത്തിൽ സംഭവിക്കുന്നതെന്ത്?
കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന കേസുകളില്‍ ഭിക്ഷാടന മാഫിയയുടെ ഇടപെടലില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. 2017ല്‍ കണ്ടെത്താനുള്ള 49 കുട്ടികളില്‍ ഭൂരിഭാഗവും 16 വയസിനു മുകളിലുള്ളവരാണ്. അവര്‍ പലവിധ കാരണങ്ങളാല്‍ വീട് വിട്ടവരാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കുട്ടികളെ തട്ടിയെടുക്കുന്ന സംഘം ഇറങ്ങിയെന്ന ആശങ്കയും അതിന്റെ പേരില്‍ പലരെയും അകാരണമായി മര്‍ദിക്കുന്ന സംഭവങ്ങളും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥനയോടെയാണ് ശിശുവികസനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്.