പത്തനംതിട്ട∙ റാന്നി തിയ്യാടിക്കലിൽ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. വെള്ളിയറ സ്വദേശികളായ അമൽ, ശരൺ എന്നിവരാണ് മരിച്ചത്. മരിച്ച അമൽ സൈനികനാണ്. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
തെള്ളിയൂർ ക്ഷേത്രത്തിലെ ഉൽസവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.