കണ്ണൂർ∙ കണ്ണൂർ ചെറുപുഴയിൽ പിക്കപ്പ് വാൻ വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞുകയറി ഒരു വിദ്യാർഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13) ആണ് മരിച്ചത്. ചെറുപുഴ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ദേവനന്ദ. അപകടത്തിൽ നാലുപേർക്കു പരുക്കേറ്റു. എഴാം ക്ലാസ് വിദ്യാർഥികളായ ആൽഫി, അക്സ, ജൂന മുസ്തഫ, ടി.വി. ആര്യ എന്നിവർക്കാണ് പരുക്ക്.

സഹപാഠികൾക്കൊപ്പം റോഡരികിലൂടെ നടന്നു പോകുമ്പോൾ പിറകിൽ നിന്നു നിയന്ത്രണം വിട്ടു വന്ന വാൻ ഇടിക്കുകയായിരുന്നു.
