ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി∙ കേരള ഹൈക്കോടതി മുൻ ജഡ്ജിയും സംസ്ഥാന വനിത കമ്മിഷൻ മുൻ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ മകൻ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിനു കൊച്ചിയിൽ നടത്തുമെന്നു ബന്ധുക്കൾ പറഞ്ഞു.

കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്നു. തിരുവന്തപുരം ചിറയിൽകീഴിൽ ജനിച്ച അവർ 1962ലാണ് അഭിഭാഷക ജീവിതം ആരംഭിച്ചത്. 1997ലാണ് കേരള ഹൈക്കോടതി ജഡ്ജിയായി സേവനം ആരംഭിച്ചത്. 2001ൽ വിരമിച്ചു. പിന്നീട് കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി. 2002ൽ വിരമിച്ചു. വീണ്ടും 2007 മുതൽ 2012 വരെ വീണ്ടും വനിതാ കമ്മിഷന്റെ അധ്യക്ഷയായി.