‍‍യെന്തിരൻ 2.0 ടീസർ ചോർന്നു; പൈറസി അംഗീകരിക്കാൻ സാധിക്കില്ലെന്ന് സൗന്ദര്യ

ചെന്നൈ∙ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ 2.0യുടെ ടീസർ ചോർന്നു. ഏറ്റവും പുതിയ ചിത്രം ‘കാലാ’യുടെ ടീസർ ചോർന്നതിനു പിന്നാലെയാണു സംഭവം. യെന്തിരൻ 2.0ലെ ടീസറിർ ഫൂട്ടേജിലെ ചില ഭാഗങ്ങളാണ് അജ്ഞാതർ ചോർത്തി ഇന്റർനെറ്റിലിട്ടത്. ഇത് വൈറലാവുകയും ചെയ്തു. എന്നാൽ ഒരു ചടങ്ങിൽ പ്രദർശിപ്പിച്ച യെന്തിരന്റെ ടീസർ ഷൂട്ട് ചെയ്ത് പുറത്തെത്തിച്ചതാണെന്നാണു സൂചന.

സംഭവം അംഗീകരിക്കാനാകില്ലെന്നും പൈറസിക്കെതിരെ പോരാടണമെന്നും രജിനീകാന്തിന്റെ മകൾ സൗന്ദര്യ ട്വീറ്റ് ചെയ്തു. 400 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രമാണ് ‘യെന്തിരൻ 2.0’.

Read: യെന്തിരൻ 2.0 ടീസറിലെ രഹസ്യക്കാഴ്ചകൾ...