വഡോദര∙ ഇന്ത്യൻ വനിതാ ടീമിനെതിരായ മൂന്നാം മൽസരവും പിടിച്ചെടുത്ത് വൈറ്റ് വാഷ് വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. വഡോദര റിലയൻസ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 97 റൺസിനാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഓസ്ട്രേലിയ തകർത്തുവിട്ടത്. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ഓസീസ് 3–0ന് സ്വന്തമാക്കി.
മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഏഴിന് 332 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 45 ഓവറിൽ 235 റൺസിന് ഇന്ത്യൻ നിരയിലെ എല്ലാവരെയും അവർ പുറത്താക്കി. ഓസീസിനായി അലീസ ഹീലി (133) സെഞ്ചുറി നേടി. ഇന്ത്യയ്ക്കായി സ്മൃതി മന്ഥന അർധ സെഞ്ചുറി നേടി.