Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ നടത്തണം: ശശി തരൂർ

Shashi Tharoor ശശി തരൂർ എംപി

തിരുവനന്തപുരം ∙ ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരം മുൻപു തീരുമാനിച്ച പ്രകാരം തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് തിരുവനന്തപുരത്തെ ലോക്സഭാംഗം കൂടിയായ ശശി തരൂർ. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ് തലവൻ വിനോദ് റായിയുമായി സംസാരിച്ചെന്നും ശശി തരൂർ എംപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 

തിരുവനന്തപുരത്തെ സ്റ്റേഡിയം ക്രിക്കറ്റ് മൽസരത്തിന് സജ്ജമാണ്. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടൽ നടത്താമെന്ന് വിനോദ് റായി ഉറപ്പുനൽകിയതായും ശശി തരൂർ അറിയിച്ചു. മൽസരം കൊച്ചിയിലേക്കു മാറ്റാനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം സംശയാസ്പദമാണെന്നും തരൂർ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.