Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഓസ്ട്രേലിയയ്ക്കായി കളിക്കാനാകുമെന്ന് കരുതുന്നില്ല: നിലപാടുമായി ഡേവിഡ് വാർണർ

david-warner ഡേവിഡ് വാർണര്‍ വാർത്താ സമ്മേളനത്തിനിടെ

സിഡ്നി∙ വീണ്ടും രാജ്യത്തിനു വേണ്ടി കളിക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് പന്തു ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുന്ന ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണര്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ‌ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാന്‍ സാധിക്കില്ലെന്ന് കരുതുന്നതായും വാർണർ അറിയിച്ചത്. മൂന്നു ദിവസത്തിനിടയിലെ നാലാം വാർത്താ സമ്മേളനത്തിലും വിങ്ങിപ്പൊട്ടിയാണ് ഓസീസ് മുൻ ഉപനായകൻ ചോദ്യങ്ങളെ നേരിട്ടത്. 

രാജ്യത്തിനായി വീണ്ടും കളിക്കാൻ അവസരം ലഭിക്കുമെന്നതു ഒരു പ്രതീക്ഷയാണ്. എന്നാൽ അതിന് ഞാൻ തയ്യാറല്ല. അക്കാര്യം ഇനിയില്ല. ഇനിയുള്ള ആഴ്ചകളിലും മാസങ്ങളിലും തെറ്റ് എങ്ങനെ സംഭവിച്ചെന്ന കാര്യമാണ് പരിശോധിക്കുക. മാറ്റങ്ങൾ കൊണ്ടുവരുന്നതിനു വിദഗ്ധാഭിപ്രായം തേടും. ഓസ്ട്രേലിയയെ വലിച്ചു താഴെയിടുന്ന നിലപാടാണ് ഞങ്ങളിൽ നിന്നുണ്ടായത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ടീമംഗങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുമ്പോള്‍ അവരെ വിട്ട് ഇവിടെ വന്നിരിക്കുന്നതിൽ ദുഃഖമുണ്ട്. വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ആവർത്തിക്കുന്നു. – വാർണർ‌ പറഞ്ഞു. വിഡിയോ കാണുന്നതിന്, വിശദ വായനയ്ക്ക്...

related stories