കൊൽക്കത്തയില്‍ കേരളം കപ്പുയർത്തി; താരങ്ങളുടെ വീടുകളില്‍ ആഹ്ലാദം പടക്കം പൊട്ടിച്ചു

സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ രാഹുൽ വി.രാജിന്റ തൃശൂർ തൃത്തല്ലൂരിലെ വീട്ടിലെ ആഹ്ലാദകാഴ്ചകൾ.ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

തൃശൂർ∙ കൊൽക്കത്തയിലെ സാൾട്‍ലേക് സ്റ്റേഡിയത്തിൽ കേരളം സന്തോഷ് ട്രോഫിയിലെ ആറാം കിരീടമുയർത്തിയപ്പോൾ ഇങ്ങു കേരളത്തിൽ സന്തോഷത്താൽ പൊട്ടിത്തെറിക്കുകയാണ് ഓരോ താരങ്ങളുടെയും കുടുംബങ്ങളും നാട്ടുകാരും. കേരള ടീം ക്യാപ്റ്റൻ രാഹുൽ വി. രാജിന്റെ തൃശൂർ തൃത്തല്ലൂരിലെ വീട്ടിൽ കളി തുടങ്ങുന്നതിനു മുൻപു തന്നെ നൂറു കണക്കിന് പേർ എത്തിയിരുന്നു. ലക്ഷ്യം ഒന്നുമാത്രം രാഹുലിന്റെ കളി ‘ക്യാപ്റ്റന്റെ’ കുടുംബത്തിന്റെ കൂടെ കാണണം. ഒടുവിൽ കേരളം കപ്പുയര്‍ത്തിയപ്പോൾ പടക്കം പൊട്ടിച്ചാണു നാട്ടുകാർ രാഹുലിന്റെയും കേരളത്തിന്റെയും വിജയം ആഘോഷിച്ചത്.

വി.എസ്. ശ്രീക്കുട്ടന്റെ തൃശൂർ തലോരിലെ വീട്ടിൽ മൊബൈൽ ഫോണിലാണ് കളി കണ്ടത്. അച്ഛന്‍ സന്തോഷും അമ്മ ലതികയും സഹോദരൻ സഞ്ജയും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് സ്റ്റേഡിയത്തിലെന്നതുപോലെ ശ്രീക്കുട്ടനെ കയ്യടിച്ചുപ്രോത്സാഹിപ്പിച്ചു. കേരളത്തിനായി ആദ്യ ഗോളടിച്ച എം.എസ്. ജിതിന്റെ വീട്ടിലുമെത്തി കളികാണാൻ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറു കണക്കിനു പേർ. ജിതിന്‍ ഗോളടിച്ചപ്പോൾ തൃശൂർ ഒല്ലൂർ പെരുവാംകുളങ്ങരയിലെ വീട്ടിൽ അച്ഛൻ സുബ്രന്‍,അമ്മ ലത, മുത്തശ്ശന്‍ കുഞ്ഞിരാമൻ, അമ്മൂമ്മ അമ്മിണി എന്നിവർ ആർപ്പു വിളിച്ചു, കയ്യടിച്ചു, ആനന്ദക്കണ്ണീരൊഴുക്കി.

രാഹുൽ വി.രാജിന്റ വീട്ടിൽ നിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ
ക്യാപ്റ്റൻ രാഹുലിന്റെ വീട്ടിലെ ആഹ്ലാദക്കാഴ്ച. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ
സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ രാഹുൽ വി.രാജിന്റ തൃശൂർ തൃത്തല്ലൂരിലെ വീട്ടിൽ ആഹ്ലാദ പ്രകടനം .ചിത്രം: ഉണ്ണി കോട്ടയ്ക്കൽ
മൊബൈൽ ഫോണിൽ കളിക്കാണുന്ന വി.എസ് ശ്രീക്കുട്ടന്റെ അച്ഛൻ സന്തോഷ്,അമ്മ ലതിക സഹോദരൻ സഞ്ജയ്. ചിത്രം: ജീജോ ജോൺ
ശ്രീക്കുട്ടന്റെ വീട്ടിൽ മൊബൈലിൽ മത്സരം കാണുന്ന മാതാപിതാക്കളും നാട്ടുകാരും. ചിത്രം: ജീജോ ജോൺ
ജിതിൻ ഗോളടിച്ചപ്പോൾ തൃശൂർ ഒല്ലൂർ പെരുവാംകുളങ്ങരയിലെ വീട്ടിൽ കളികാണുകയായിരുന്ന അച്ഛൻ സുബ്രന്റെയും നാട്ടുകാരുടെയും ആഹ്ലാദം. ചിത്രം: ജീജോ ജോൺ
ജിതിൻ ഗോളടിച്ചപ്പോൾ വീട്ടിലെ ആഹ്ലാദം. ചിത്രം: ജീജോ ജോൺ