ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന കിരീടമുറപ്പിച്ചു. ഇന്നലെ രാത്രി ഡിപോർട്ടിവോയ്ക്കെതിരെ 4–2നു ജയിച്ചാണ് ബാർസ 25–ാം കിരീടം നേടിയത്. ലയണൽ മെസ്സി ബാഴ്സയ്ക്കു വേണ്ടി ഹാട്രിക് നേടി. ഫിലിപ്പെ കുടീഞ്ഞോയാണ് ആദ്യ ഗോൾ നേടിയത്. മെസ്സിക്ക് സീസണിൽ ഇതോടെ 32 ഗോളുകളായി. കിരീടത്തോടെ ബാർസ സ്പാനിഷ് ഡബിൾ തികച്ചു. കഴിഞ്ഞ വാരം സെവിയ്യയെ തോൽപ്പിച്ച് സ്പാനിഷ് കപ്പും നേടിയിരുന്നു.
ലൂക്കാസ് പെരസ്, എമ്രെ കൊളാക് എന്നിവരാണ് ഡിപോർട്ടീവോയുടെ ഗോളുകൾ നേടിയത്. ലീഗിൽ 34 കളികൾ പൂർത്തിയായപ്പോൾ ബാർസയ്ക്ക് 86 പോയിന്റായി. 11 പോയിന്റ് പിന്നിലായി അത്‌ലറ്റിക്കോയാണ് രണ്ടാമത്. ലെഗാനെസിനെ 2–1നു തോൽപ്പിച്ച റയൽ മൂന്നാം സ്ഥാനം ഭദ്രമാക്കി. ക്ലബിൽ നിന്നു പോകുന്ന മിഡ്ഫീൽഡർ ആന്ദ്രെ ഇനിയേസ്റ്റയെ കോച്ച്് വെൽവെർദെ പകരക്കാരനായിട്ടാണ് ഇറക്കിയത്.