മാഹി കൊലപാതകം: കസ്റ്റഡിയിലെടുത്ത യുവാവിന്റെ വിവാഹം മുടങ്ങി, സംഘർഷം

പള്ളൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നാട്ടുകാരും ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തിയപ്പോൾ. ചിത്രം: ധനേഷ് അശോകൻ

കണ്ണൂർ∙ മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ചു പള്ളൂർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തലേന്നാണ് അറസ്റ്റ്. വിവാഹം മുടങ്ങിയതിനെത്തുടർന്ന് പള്ളൂർ പൊലീസ് സ്റ്റേഷനു മുൻപിൽ ബിജെപി പ്രവർത്തകരും പൊലീസുമായി സംഘർഷം.

സിപിഎം പ്രാദേശിക നേതൃത്വം നൽകിയ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടായിരുന്ന യുവാവിനെ ശനിയാഴ്ച രാത്രിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു വിവാഹം നടക്കാനിരിക്കെയാണു പിടികൂടിയത്. വരൻ പൊലീസ് കസ്റ്റഡിയിലായതോടെ വിവാഹം മുടങ്ങി. ബിജെപി പ്രവർത്തകരും നേതാക്കളും സ്റ്റേഷനു മുൻപിൽ പ്രതിഷേധിക്കുകയാണ്. അതേസമയം, കസ്റ്റഡിയെടുത്ത യുവാവ് പൊലീസ് സ്റ്റേഷനിൽ ഇല്ലെന്നാണു പൊലീസ് ഭാഷ്യം.