കോട്ടയം ∙ ശബരിമല യുവതീപ്രവേശത്തിന് അനുകൂലമായി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ വൈക്കത്തു സിപിഎം – ആർഎസ്എസ് സംഘർഷം. വിദ്യാർഥിനിക്കു പിന്തുണയായി വൈകിട്ട് സിപിഎം സമ്മേളനം നടത്തിയിരുന്നു. തുടർന്ന്, മർദിച്ച യുവാവിന്റെ വീട്ടിലേക്കു ജാഥ നടത്തി. ഇതുകഴിഞ്ഞു തിരികെ വരുമ്പോഴാണു സിപിഎം, ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പൊലീസ് സ്ഥലത്തെത്തി. വൈക്കം താലൂക്കിൽ ബുധനാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.
Search in
Malayalam
/
English
/
Product