Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാരിൽ അവകാശമുന്നയിച്ച് റിസോർട്ടുകാർ: ‘ട്രോളി’ പ്രകാശ് രാജ്

PTI11_23_2017_000046B

ബെംഗളൂരു∙ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെഡിയൂരപ്പയ്ക്കു ഗവർണർ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാൻ നൽകിയത് 15 ദിവസം. കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ്, ജെഡിഎസ് പാർട്ടികൾ എംഎൽഎമാരെ ഒന്നടക്കം റിസോർട്ടുകളിലേക്കു മാറ്റി. ഈ നീക്കത്തെ ട്രോളിയാണു തെന്നിന്ത്യൻ ചലച്ചിത്ര താരവും സംഘപരിവാർ സംഘടനകളുടെ വിമർശകനുമായ പ്രകാശ് രാജ് രംഗത്തെത്തിയത്. സമൂഹമാധ്യമമായ ട്വിറ്ററിലാണു പരിഹാസവുമായി പ്രകാശ് രാജ് എത്തിയത്.

ട്വീറ്റ് ഇങ്ങനെ:

കർണാടക ബ്രേക്കിങ് ന്യൂസ്...!!! ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 116 എംഎൽഎമാർ അവരുടെ കൈവശമുണ്ടെന്നതാണു കാരണം... കളി ഇപ്പോൾ തുറന്നിരിക്കുകയാണ്. എല്ലാവരും ഇവിടെ രാഷ്ട്രീയം കളിക്കുകയാണ്. നേരത്തേയും പലതവണ സംഘപരിവാർ നിലപാടുകൾക്കെതിരെ ശബ്ദമുയർത്തിയ ആളാണ് പ്രകാശ് രാജ്.  

related stories