ഇന്ധന വില വർധന: സംസ്ഥാന സർക്കാരിനു ‘ലോട്ടറി’; കുറയ്ക്കുമോ അധികനികുതി?

ചിത്രം: പിടിഐ

തിരുവനന്തപുരം∙ പെട്രോള്‍വില ലീറ്ററിന് 80 രൂപ കടക്കുമ്പോള്‍ ഇന്ധനനികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തിലും വര്‍ധന. 600 കോടി രൂപയാണു സർക്കാരിനു പ്രതിമാസം ലഭിക്കുന്ന ശരാശരി ഇന്ധന നികുതി.

ഫെബ്രുവരിയിലെ വരുമാനം 669 കോടി രൂപയാണ്. മാര്‍ച്ചിലെ വരുമാനം 1182 കോടിയും. കെജിഎസ്ടി ചട്ടം 63 അനുസരിച്ച് ഏപ്രില്‍ മാസത്തിലെ തുകയുടെ 90% മാര്‍ച്ചില്‍ ഈടാക്കുന്നതിനാലാണു തുക ഉയര്‍ന്നതെന്ന് ജിഎസ്ടി സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ധനവില സർവകാല റെക്കോർഡിലേക്കു കുതിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന അധികനികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നു ധനമന്ത്രി ഡോ.തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഇക്കാര്യം പരിശോധിക്കുക.