ന്യൂഡൽഹി∙ ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ച ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇതേത്തുടർന്ന് ചാനുവിന് ഭാഗികമായി വിലക്കേർപ്പെടുത്തി.
ഗോൾഡ്കോസ്റ്റിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജിത ചാനു സ്വർണം നേടിയത്. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ ചാനുവിന്റെ സ്വർണമെഡൽ തിരിച്ചെടുക്കാനും സാധ്യത തെളിഞ്ഞു. ആകെ 192 കിലോ ഭാരം ഉയർത്തിയാണ് ചാനു സ്വർണം സ്വന്തമാക്കിയത്. സ്നാച്ചിൽ 84 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 108 കിലോഗ്രാം ഭാരവുമാണ് ഗോൾഡ്കോസ്റ്റിൽ ചാനു ഉയർത്തിയത്.
ഇതിനു മുൻപു നടന്ന ഗ്ലാസ്കോ ഗെയിംസിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിലും ചാനു സ്വർണം നേടിയിരുന്നു.