Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും വാങ്ങാനെത്തിയില്ല; എയർ ഇന്ത്യ ഓഹരി വിൽപന അവസാനിപ്പിച്ച് കേന്ദ്രം

Air-India

ന്യൂഡൽഹി∙ ആരും വാങ്ങാനെത്താതിരുന്നതോടെ എയർ ഇന്ത്യയുടെ ഓഹരി നിൽക്കാനുള്ള ശ്രമം അവസാനിപ്പിച്ച് ഏവിയേഷൻ മന്ത്രാലയം. കമ്പനി നഷ്ടത്തിലായതിനെ തുടർന്നാണു എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തുടക്കത്തിൽ മേയ് ഒന്നായിരുന്നു അവസാന തീയതിയായി നിശ്ചിയിച്ചിരുന്നത്. എന്നാൽ പിന്നീടത് മേയ് 31ലേക്കു നീട്ടി.

എന്നാൽ കാലാവധി നീട്ടി നൽകിയിട്ടും ഓഹരികൾ വാങ്ങാൻ ആരുമെത്തിയില്ല. വ്യോമയാന മന്ത്രാലയമാണ് ഓഹരി വിൽപനയുമായി ബന്ധപ്പെട്ട താൽപര്യപത്രം ക്ഷണിച്ചത്. അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികൾക്കാണ് ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. കമ്പനിയുടെ മാനേജ്മെന്റ്, ജീവനക്കാർ അല്ലെങ്കിൽ കൺസോർഷ്യം രൂപീകരിച്ചു മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ.

നൂറോളം ബോയിങ്, എയർബസ് വിമാനങ്ങൾ സ്വന്തമായുള്ള കമ്പനിയാണ് എയര്‍ ഇന്ത്യ. 54 വിമാനത്താവളങ്ങളിലേക്കായി ആഴ്ചയിൽ 2,300 ആഭ്യന്തസർവീസുകള്‍ നടത്താറുണ്ട്.  

related stories