മുംബൈ∙ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം സ്വന്തമാക്കി ഇന്ത്യ. ചൈനീസ് തായ്പേയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ അഞ്ചു ഗോളിന്റെ വമ്പൻ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിലാണ് ഇന്ത്യയുടെ കുതിപ്പ്. 14, 34, 61 മിനിറ്റുകളിലാണു ഛേത്രിയുടെ ഗോളുകൾ പിറന്നത്. ഉദാന്ത സിങ് (48), പ്രണോയ് ഹാൽദർ (78) എന്നിവരും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു.
ചൈനീസ് തായ്പേയ് – ഇന്ത്യ മത്സരത്തിൽനിന്ന്. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ
ജൂൺ നാലിന് കെനിയയ്ക്കെതിരെയും ഏഴിന് ന്യുസീലൻഡിനെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മൽസരങ്ങൾ. എഫ്സി ഏഷ്യ കപ്പിനു മുന്നോടിയായാണ് ഇന്ത്യ ടൂർണമെന്റിൽ പങ്കാളികളാകുന്നത്. തോൽവി അറിയാതെ ഇന്ത്യയുടെ 14–ാം മൽസരമാണിത്.
ചൈനീസ് തായ്പേയ് – ഇന്ത്യ മത്സരത്തിൽനിന്ന്. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ