Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരൂർ മത്സ്യ മാർക്കറ്റിൽ തൊഴിലാളി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ

malappuram-map

തിരൂർ∙ മത്സ്യ മാർക്കറ്റിലെ കയറ്റിറക്കു തൊഴിലാളിയെ തലയ്ക്കു കല്ലുകൊണ്ടടിച്ചു കൊന്നു. തിരൂർ മാർക്കറ്റിലെ തൊഴിലാളി നിറമരതൂർ കാളാട് പത്തംപാട് സെയ്തലവി (50) ആണു കൊല്ലപ്പെട്ടത്. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടർന്നാണു മരണം സംഭവിച്ചത്. ഇന്നലെ രാത്രി മാർക്കറ്റിലെ തൊഴിലാളികൾ വിശ്രമിക്കുന്ന മുറിയിൽ കിടന്നതായിരുന്നു. കഴിഞ്ഞ ദിവസം മാർക്കറ്റിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു കണ്ടിരുന്ന ആളായിരിക്കാം കൊലയ്ക്കു പിന്നിലെന്നാണു പൊലീസ് സംശയം.

ഇന്നു രാവിലെ മറ്റു തൊഴിലാളികളാണു മൃതദേഹം കണ്ടത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടി സ്വീകരിച്ചു വരുന്നു. അന്വേഷണം ഊർജിതപ്പെടുത്തിയതായി തിരൂർ എസ്ഐ സുമേഷ് സുധാകരൻ അറിയിച്ചു.