കെഎസ്‌ആർടിസി മിന്നൽ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

കെഎസ്‌ആർടിസി മിന്നൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. ചിത്രം: മനോരമ.

ആലപ്പുഴ∙ ദേശീയപാതയിൽ കായംകുളം ഒഎൻകെ ജംക്‌ഷനിൽ കെഎസ്‌ആർടിസി മിന്നൽ ബസും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവർ മരിച്ചു. ചവറ കുമ്പളത്തു കുന്നേൽ മോഹനന്റെ മകൻ സനൽകുമാറാണ് ആലപ്പുഴ മെഡിക്കല്‍ കോളജിൽ മരിച്ചത്. ബസ് ഡ്രൈവർ മുനീർ പരുക്കേറ്റ് ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. 

അപകടത്തില്‍ ബസിന്റെയും ലോറിയുടെയും മുൻഭാഗം പൂർണമായി തകർന്നു. 15 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.