Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി വനിതാ നേതാവ് എ.ആർ. സിന്ധു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ

AR Sindhu | CPM എ.ആർ.സിന്ധു

ന്യൂഡൽഹി∙ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി വനിതാ നേതാവ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ. കോട്ടയം പൊൻകുന്നം സ്വദേശി എ.ആർ. സിന്ധുവിനെയാണ് കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തത്. അംഗൻവാടി വർക്കേഴ്സ് ആൻഡ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും കിസാൻ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദിന്റെ ഭാര്യയാണ്.

സിന്ധു വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ സജീവ രാഷ്‌ട്രീയത്തിലെത്തിയത്‌. വാഴൂർ എൻഎസ്‌എസ്‌ കോളേജ്‌ വിദ്യാർഥിയായിരുന്ന കാലം മുതൽ എസ്‌എഫ്‌ഐയിൽ സജീവമായി. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1990-91ൽ എംജി സർവകലാശാലാ വൈസ്‌ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ്‌ സിന്ധുവിന്റെ പ്രവർത്തനം.