Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണുങ്ങളുടെ 'അമ്മ...’; സംഘടനകൾ വളരുന്നത് ഏതുനൂറ്റാണ്ടിലേക്ക്?: മുരളി തുമ്മാരുകുടി

AMMA-General-Body

കോട്ടയം∙ താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതിനുപിന്നാലെ താക്കോൽസ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിക്കാത്തതിന്റെ പേരിൽ വിമർശനം. ഇതേക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പിന്റെ പൂർണരൂപം:

ആണുങ്ങളുടെ 'അമ്മ...

"കൊച്ചി∙ താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹൻ ലാൽ. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹൻ ലാൽ ഇനി ‘അമ്മ’യെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുയർന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണു യോഗത്തിലാണു തീരുമാനം."

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയുടെ ജനറൽ ബോഡിയുടെ റിപ്പോർട്ട് ആണ്. കണ്ടിടത്തോളം താക്കോൽ സ്ഥാനങ്ങളിൽ ഒന്നും സ്ത്രീകൾ ഇല്ല. കോളേജ് യൂണിയൻ ഉൾപ്പടെ ഉള്ള പല പ്രസ്ഥാനങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ പേരിനെങ്കിലും വൈസ് പ്രസിഡണ്ട് എന്ന സ്ഥാനം സ്ത്രീകൾക്കായി ഒഴിച്ചിടാറുണ്ടായിരുന്നു.ഇവിടെ അതുപോലും ഇല്ല. ഈ വാർത്ത ശരിയാണെങ്കിൽ ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകൾ വളരുന്നത് ?

#NOT21stCentury.

related stories