കൊച്ചി∙ കട്ടക്കിൽ ജൂലൈ ഒന്നിനു തുടങ്ങുന്ന സബ് ജൂനിയർ ഗേൾസ് ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ ഡി.അനാമിക (കോഴിക്കോട്) നയിക്കും. കോഴിക്കോട്ടു നിന്നുള്ള പി.വിസ്മയ രാജനാണ് ഉപനായിക. പി.മാളവിക (കാസർകോട്), എ.ശ്രീലക്ഷ്മി, പി.എം.വിവേക, സി.എ.പ്രിസ്റ്റി (കോഴിക്കോട്) എന്നിവരാണു മുന്നേറ്റക്കാർ. എം.അജിത (കാസർകോട്), എം.സോന, വി.ആര്യ, അനന്യ രജീഷ്, എം.എസ്.മാനസി (കോഴിക്കോട്), നന്ദന കൃഷ്ണൻ, എ.കാവ്യ (ആലപ്പുഴ) എന്നിവരാണു മധ്യനിരക്കാർ.
അനാമികയ്ക്കും വിസ്മയ രാജനും പുറമെ എസ്.ആര്യശ്രീ (കാസർകോട്), കെ.കീർത്തന, ഇ.തീർഥലക്ഷ്മി (കോഴിക്കോട്), കെ.സാന്ദ്ര എന്നിവരാണു പ്രതിരോധനിരയിൽ. വി.ആരതി (കോഴിക്കോട്), എസ്.ജിജിന വേണു (കാസർകോട്), എ.ആതിര (കണ്ണൂർ) എന്നിവരാണു ഗോൾകീപ്പർമാർ. ഹെഡ് കോച്ച്: റജിനോൾഡ് വർഗീസ്. മാനേജർ: സുബിത പൂവാട്ട. ഫിസിയോ: ജീനാ സൂസൻ ഫിലിപ്. ജൂലൈ രണ്ടിനു പഞ്ചാബുമായാണു കേരളത്തിന്റെ ആദ്യ മത്സരം.